Hot Posts

6/recent/ticker-posts

വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം; 10 വര്‍ഷംവരെ തടവ് ലഭിക്കും

Representative image

ന്യൂഡൽഹി: ക്രിമിനൽ നിയമങ്ങളെ അടിമുടി പരിഷ്കരിക്കാൻ ലക്ഷ്യമിട്ട് മൂന്നു പുതിയ ബില്ലുകളാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ചത്. സ്ത്രീകൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ ബില്ലിൽ പ്രതിപാദിക്കുന്നുണ്ടെന്നായിരുന്നു ബില്ല് അവതരിപ്പിച്ചു കൊണ്ട് അമിത് ഷാ പറഞ്ഞത്.


ബില്ലിൽ പറയുന്നത് പ്രകാരം, വിവാഹം, ജോലി തുടങ്ങിയ വ്യാജവാഗ്ദാനം നൽകി ബലാത്സംഗം ചെയ്യുന്നത് പ്രത്യേക കുറ്റമാക്കും. പത്ത് വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമായാണ് വ്യാജ വാഗ്ദാനങ്ങൾ നൽകി ബലാത്സംഗം ചെയ്യുന്നതിനെ കണക്കാക്കുക. 



ഇതാദ്യമായിട്ടാണ് വ്യാജ വാഗ്ദാനങ്ങൾ നൽകി ബലാത്സംഗം ചെയ്യുന്നതിനെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തിരുന്നു.


വ്യാജ വാഗ്ദാനങ്ങൾ നൽകി ബലാത്സംഗം പരാതികളിൽ നിലവിൽ ഐ.പി.സി.യിൽ പ്രത്യേക വകുപ്പുകൾ ഉണ്ടായിരുന്നില്ല. 







 



 
Reactions