Hot Posts

6/recent/ticker-posts

ബെംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവതിയെ ചോദ്യം ചെയ്തു

representative image

പാനൂര്‍ അണിയാരം ഫാത്തിമാസില്‍ മജീദിന്റെയും അസ്മയുടെയും മകന്‍ ജാവേദിനെ(29) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.


ബെംഗളൂരു ഹുളിമാവിന് സമീപത്തെ ഫ്ളാറ്റിലെ താമസക്കാരനാണ് ജാവേദ്. ഒപ്പമുണ്ടായിരുന്ന യുവതിയാണ് കുത്തേറ്റ ജാവേദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. 



ആശുപത്രിലെത്തുന്നതിനുമുമ്പേ മരിച്ചിരുന്നു. ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്. യുവതിയെ ഹുളിമാവ് പോലീസ് ചോദ്യം ചെയ്തുവരുകയാണ്.


ഏതാനും ദിവസം മുമ്പാണ് മൊബൈല്‍ഫോണ്‍ ടെക്നീഷ്യനായ ജാവേദ് ബെംഗളൂരുവിലെത്തിയത്. തുടര്‍ന്ന് അപ്പാര്‍ട്‌മെന്റ് വാടകയ്‌ക്കെടുത്ത് താമസിച്ചുവരുകയായിരുന്നു.


 


Reactions