Hot Posts

6/recent/ticker-posts

വി‌ടവാങ്ങിയത് വില്ലനായും സ്വഭാവ നടനായും തിളങ്ങിയ നടൻ



പ്രശസ്ത ചലച്ചിത്ര താരം കുണ്ടറ ജോണി (70) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 



പ്രമേഹബാധിതനായിരുന്നതിനാൽ കുറച്ചു കാലമായി പൊതുപരിപാടികളിൽ സജീവമായിരുന്നില്ല. സഹോദരൻ അലക്സ് രണ്ടാഴ്ച മുൻപാണ് മരിച്ചത്. 


24ന് മരണാനന്തര ചടങ്ങുകൾക്കായി ബന്ധുക്കളെ വിളിക്കുന്ന തിരക്കിലായിരുന്നു. കാറിൽ യാത്ര ചെയ്യുന്നതിനിടെ കൊല്ലം ചിന്നക്കടയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 



സംസ്കാരം പിന്നീട്. കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽ ഹിന്ദി വിഭാഗം മേധാവിയായിരുന്ന ഡോ. സ്റ്റെല്ല സേവ്യർ ആണു ഭാര്യ. മക്കൾ: ആഷിമ ജെ.കാതറിൻ (ഗവേഷണ വിദ്യാർഥി), ചലച്ചിത്രനടൻ ആരവ് (അസ്റ്റിജ് ജോണി).



Reactions