Hot Posts

6/recent/ticker-posts

ചന്ദ്രപ്പുര ജംഗ്ഷനിൽ സീബ്രാ ലൈൻ വരച്ചു




മ‍ഞ്ഞപ്ര:  ചെറുതും വലുതുമായ അനേകം വാഹനപകടങ്ങൾ ഉണ്ടായ ചന്ദ്രപ്പുര ജംഗ്ഷനിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ സീബ്രാ ലൈൻ അടയാളപ്പെടുത്തി. നാല് റോഡുകൾ സംഗമിക്കുന്ന ചന്ദ്രപ്പുര ജംഗ്ഷനിലെ അങ്കമാലി, കാലടി, മലയാറ്റൂർ മഞ്ഞപ്ര എന്നീ റോഡുകളിലാണ്  സീബ്രാ ലൈൻ അടയാളപ്പെടുത്തിയത്.


പുല്ലത്താൻ കവല, ചന്ദ്രപ്പുര എന്നിവിടങ്ങളിൽ സിഗ്നൽ സംവിധാനവും അപായ സൂചന ബോർഡ്കളും, സീബ്രാ ലൈനും വേണമെന്ന് ഇന്ദിരാഗാന്ധി കൾച്ചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് അപായ സൂചന ബോർഡുകളും, സീബ്രാ ലൈനും ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്.


അടുത്ത ദിവസം മഞ്ഞപ്ര മൃ​ഗാശുപത്രി ജംഗ്ഷനിലും ഇപ്രകാരം ചെയ്യുമെന്ന് അധികൃതർ കൾച്ചറൽ ഫോറം ഭാരവാഹികൾക്ക് ഉറപ്പ് നൽകി.



പുല്ലത്താൻ കവല- ചന്ദ്രപ്പുര ഭാഗങ്ങളിൽ ബ്ലിങ്കർ ലൈറ്റ് സംവിധാനം ഉടൻ പ്രവർത്തന സജ്ജമാക്കാനുള്ള നീക്കങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്.


Reactions