Hot Posts

6/recent/ticker-posts

'വന്ദേ ഭാരതിന് അങ്കമാലിയിൽ സ്റ്റോപ്പ് അനുവദിക്കണം'


representative image

അങ്കമാലി: കാലടിയിൽ എത്തിചേരുന്ന തീർത്ഥാടകരുടെ സൗകര്യാർത്ഥവും അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ എത്തിചേരുന്ന തീർത്ഥാടകരുടെ സൗകര്യാർത്ഥവും പരിഗണിച്ച് വന്ദേ ഭാരത് എക്സ്പ്രസ്സിന് അങ്കമാലിയിൽ  സ്റ്റോപ്പ് അനുവദിക്കണമെന്ന് കേരള പ്രതികരണവേദി നേതൃയോഗം ആവശ്യപ്പെട്ടു.   


ജഗത്ഗുരു ആദിശങ്കരൻ്റെ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് തീർത്ഥാടക ഇടനാഴി തുറക്കണമെന്നും സമിതി അഭിപ്രായപ്പെട്ടു. അദ്വൈത ചിന്തകൾക്ക് പ്രസക്തി വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ കാലടിയിലെ  ജന്മഭൂമി ക്ഷേത്രത്തിൽ എത്തിചേരുന്ന ഭക്തർക്ക് വളരെ ഉപകാര പ്രദമായിരിക്കും വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിക്കുന്നതെന്ന് കേരള പ്രതികരണവേദി ചൂണ്ടിക്കാട്ടി. 



ചെയർമാൻ ജോസ് വാപ്പാലശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ഷൈബി പാപ്പച്ചൻ, പി.ഐ. നാദിർഷ, ടിൻറ്റോ പള്ളിപ്പാട്ട്, പോൾ പറോക്കാരൻ, എൻ ആർ രാമചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.






Reactions