Hot Posts

6/recent/ticker-posts

എസ്.എം.വൈ.എം- കെ.സി.വൈ.എം കുറവിലങ്ങാട് ഫൊറോന യുവജന ക്യാമ്പ് നടത്തി


എസ് എം വൈ എം, കെ സി വൈ എം കുറവിലങ്ങാട്  ഫൊറോനയിലെ യുവജനങ്ങൾക്കായി കുറവിലങ്ങാട് ഫൊറോന സമിതി യൂത്ത് ക്യാമ്പ് നടത്തി. പാലാ രൂപതയുടെ മുൻ സഹായ മെത്രാൻ അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ പിതാവ്‌ SKYG-33 എന്ന പേര് പ്രകാശനം ചെയ്തിരുന്നു. 


വിശുദ്ധ കുർബാനയോടെ ആരംഭിച്ച ക്യാമ്പ് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി അനൂ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. 


പാലാ രൂപത പ്രസിഡൻറ് തോമസ് ബാബു, കുറവിലങ്ങാട് ഫൊറോന ഡയറക്ടർ റവ.ഫാ.ജോസഫ് ആലാനികൽ, ഫൊറോന പ്രസിഡൻറ് എബി ജോസഫ്, വൈസ് പ്രസിഡൻറ് കുമാരി, ടെസ്സ് ബി. വിനയാ, മറ്റ് ഫൊറോന ഭാരവാഹികൾ, 28 ഓളം വരുന്ന ക്യാമ്പ് കോഡിനേറ്റർ, 270 യുവജനങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. 


എട്ടിലധികം സെക്ഷനുകൾ ഉള്ള ക്യാമ്പ് വൈകുന്നേരം  സമാപിച്ചു.



Reactions