Hot Posts

6/recent/ticker-posts

ദീപിക നമ്മുടെ ഭാഷാ പദ്ധതി കൊഴുവനാൽ സെന്റ്.ജോൺ നെപുംസ്യാൻസ് സ്കൂളിൽ നടത്തി


കൊഴുവനാൽ: ദീപിക നമ്മുടെ ഭാഷാ പദ്ധതി പ്രകാരം കൊഴുവനാൽ സെന്റ്.ജോൺ നെപുംസ്യാൻസ് സ്കൂളിൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്ര വിതരണോദ്ഘാടനം നടത്തി. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ഷിബു പൂവക്കുളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലയൻസ് ക്ലബ്ബ് ചീഫ് പ്രോജക്റ്റ് കോ-ഓർഡിനേറ്റർ സിബി പ്ലാത്തോട്ടം ദീപിക പത്രത്തിന്റെ കോപ്പി സ്കൂൾ ലീഡർ മാർക്ക് നൽകി ഉദ്ഘാടനം നടത്തി. 

ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ, ഹെഡ് മാസ്റ്റർ സോണി തോമസ്, കൊഴുവനാൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഡോ.R.T ഹരിദാസ്, ട്രഷറർ ജഗന്നിവാസ് പടിക്കപ്പറമ്പിൽ, ടോം സി.ജോസഫ് ചൊള്ളമ്പുഴ, അധ്യാപകരായ റവ.ഫാ ജിനോ മൂലയിൽ, ബന്നിച്ചൻ പി.ഐ, ഏഷ്യാനെറ്റ് കോമഡി സ്റ്റാർ ഫെയിം സന്തോഷ് മേവിട തുടങ്ങിയവർ പ്രസംഗിച്ചു. 





തുടർന്ന് നടന്ന പീസ് പോസ്റ്റർ മത്സരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. പരിപാടികൾക്ക് സോജൻ തോമസ്, സണ്ണി സെബാസ്റ്റ്യൻ, ഷാൽവി ജോസഫ്, ഷാലറ്റ് അഗസ്റ്റിൻ, ലിറ്റി കെ.സി, ജയ മാത്യു, ജിസ്മോൾ ജോസഫ്, ജീന ജോർജ്, ജസ്റ്റിൻ എബ്രാഹം, ഷൈനി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.


Reactions