Hot Posts

6/recent/ticker-posts

ഐങ്കൊമ്പ് ബൈക്ക് അപകടം: ഒരാളുടെ നില ഗുരുതരം


പാലാ - തൊടുപുഴ റോഡില്‍ ഐങ്കൊമ്പിന് സമീപമുണ്ടായ ബൈക്ക് അപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ഐങ്കൊമ്പ് പഴയ RPS നാട്ടുരുചി ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 7 മണിയോടെയായിരുന്നു അപകടം. 


തൊടുപുഴ മണക്കാട് സ്വദേശി സുമല്‍, മടക്കത്താനം സ്വദേശി ബിബിന്‍ എന്നിവര്‍ക്കാണ് പരിക്ക്. പാലായില്‍ നിന്നും തൊടുപുഴയിലേയ്ക്ക് പോകും വഴിയാണ് അപകടം. പരിക്കേറ്റ രണ്ടു പേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരും അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരാണ്. 








Reactions