Hot Posts

6/recent/ticker-posts

സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കണം: ഡാന്റീസ് കൂനാനിക്കൽ



പാലാ: കൊല്ലം ഓയൂരിൽ നിന്നും അബിഗേൽ സാറയെന്ന ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കുറ്റവാളികളെ ഉടൻ കണ്ടെത്തി തുറുങ്കിലടയ്ക്കണമെന്നും സാമൂഹ്യ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റിയംഗം ഡാന്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു. 

സാമൂഹ്യ വിരുദ്ധർ സമ്പത്തിനും സുഖലോലുപതയ്ക്കുമായി മാഫിയാ സംഘങ്ങളായി മാറുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്. സർക്കാർ സംവിധാനങ്ങളും മാധ്യമങ്ങളും പൊതുജനങ്ങളും ഈ രംഗത്ത് ഒന്നിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. 


പോലീസ് നിരീക്ഷണവും ക്യാമറ സ്ഥാപിക്കലും ഫലപ്രദമാവണം. പിടിയ്ക്കപ്പെടുന്ന കുറ്റവാളികൾക്ക് കാലവിളംബം കൂടാതെ കടുത്ത ശിക്ഷ ഉറപ്പുവരുത്തണമെന്നും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ ഡാന്റീസ് കൂനാനിക്കൽ പറഞ്ഞു.


Reactions