Hot Posts

6/recent/ticker-posts

സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് പദ്ധതി ഉദ്ഘാടനം ചെയ്തു



കോട്ടയം: എലിക്കുളം ഗ്രാമപഞ്ചായത്ത് സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് പദ്ധതി സ്‌നേഹക്കൂട് അഭയമന്ദിരം ഡയറക്ടർ നിഷ സ്‌നേഹക്കൂട് ഉദ്ഘാടനം ചെയ്തു. പൈക സി.എച്ച്.സി യിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അധ്യക്ഷനായിരുന്നു. 

ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, സ്ഥിരം സമിതി അധ്യക്ഷന്മാരായ അഖിൽ അപ്പുക്കുട്ടൻ, ഷെർലി അന്ത്യാംകുളം, സൂര്യ മോൾ, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗം സജിത അനിൽ, പൈക സി.എച്ച്.സി അസിസ്റ്റന്റ് സർജൻ ഡോ.രാജേഷ് എബ്രഹാം, ഗ്രാമ പഞ്ചായത്തംഗങ്ങൾ, പ്രധാനധ്യാപകർ എന്നിവർ പങ്കെടുത്തു. 

പാലിയേറ്റീവ് കെയർ രംഗത്ത് കുട്ടികളെ കൂടി പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും പദ്ധതി നടപ്പിലാക്കും.


Reactions