Hot Posts

6/recent/ticker-posts

പാലാ നവകേരള സദസ്: വികസന സെമിനാർ ശനിയാഴ്ച്ച



പാലാ: മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്ന നവകേരള സദസ്സിനു മുന്നോടിയായി പാലായിൽ വികസന സെമിനാർ സംഘടിപ്പിക്കുവാൻ സംഘാടക സമിതി തീരുമാനിച്ചു. 'മീനച്ചിൽ നദീതടത്തിൽ ഉണ്ടാവുന്ന മിന്നൽ പ്രളയവും ലഘൂകരണ മാർഗങ്ങളും എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

ഡിസം. 9 ന് (ശനി) രാവിലെ 10 മണിക്ക് മുനിസിപ്പൽ ടൗൺ ഹാളിൽ നടത്തുന്ന സെമിനാർ തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോ അദ്ധ്യക്ഷയായിരിക്കും. മഹാത്മാഗാന്ധി സർവ്വകലാശാലയിലെ എൻവയർമെൻ്റ് & അറ്റ്മോസ്ഫെറിക്ക് സയൻസിലെ പ്രൊഫ.കെ.ആർ.ബൈജു, 

കുസാററ് അഡ്വാൻസ്ഡ് സെൻ്റെർ ഫോർ അറ്റ്മോസ് ഫെറിക് റഡാർ റിസേർച്ച് ഡയറക്ടർ ഡോ.എസ്.അഭിലാഷ്, ഡോ.മഹേഷ് മോഹൻ (എം.ജി.യൂണിവേഴ്സിറ്റി), കെ.ശ്രീകല (ജല വിഭവ വകുപ്പ്) മുൻ പി.എസ്.അംഗം പ്രൊഫ.ലോപ്പസ് മാത്യു, ആർ.ഡി.ഒ.പി.ജി.രാജേന്ദ്രബാബു, ബാബു കെ.ജോർജ്, സാവിയോ കാവുകാട്ട് എന്നിവരും പങ്കെടുക്കും.


Reactions