Hot Posts

6/recent/ticker-posts

പള്ളിക്കത്തോട് ഐ.റ്റി.ഐയിൽ എയ്ഡ്സ് ദിനാചരണവും മെഗാ രക്തദാന ക്യാമ്പും നടത്തി



പള്ളിക്കത്തോട്: ജില്ലാ ആരോഗ്യ വകുപ്പിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെയും സഹകരണത്തോടെ പള്ളിക്കത്തോട് പി.റ്റി.സി.എം ഗവ:ഐ.റ്റി.ഐ നാഷണൽ സർവ്വീസ് സ്കീംമിന്റെയും റെഡ് റിബൺ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഐ.റ്റി.ഐ ഓഡിറ്റോറിയത്തിൽ എയ്ഡ്സ് ദിനാചരണവും മെഗാ രക്തദാന ക്യാമ്പും നടത്തി. 

സീനിയർ ഗ്രൂപ്പ് ഇൻസ്ട്രക്ടർ രാധാകൃഷ്ണ പണിക്കരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എയ്ഡ്സ് ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പ്രിൻസിപ്പൽ അജിത് കുമാർ കെ ഉത്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം പങ്കെടുത്തു. 





ഗ്രൂപ്പ് ഇൻസ്ട്രക്ടർ ഉണ്ണി പി.കെ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അശ്വതി കെ.കെ, എച്ച്.ഡി.എഫ്.സി ബാങ്ക് സീനിയർ മാനേജർ പ്രദീപ് ജി നാഥ്, രാധാകൃഷ്ണൻ ഓ.വി എന്നിവർ പ്രസംഗിച്ചു. പാലാ കിസ്കോ - മരിയൻ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്. ക്യാമ്പിൽ അൻപതിലധികം വിദ്യാർത്ഥികൾ രക്തം ദാനം ചെയ്തു.




Reactions