Hot Posts

6/recent/ticker-posts

കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ അപകടങ്ങൾ ഒഴിവാക്കുവാൻ നടപടി സ്വീകരിക്കണം: കെ.എസ്.ആർ.ടി.സി അഡ്വൈസറി ബോർഡ് അംഗം ജയ്സൺ മാന്തോട്ടം



കോട്ടയം: കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുവാനും യാത്ര ചെയ്യുവാൻ എത്തുന്ന യാത്രക്കാരുടെ സുരക്ഷയ്ക്കും നടപടി ഉണ്ടാവണമെന്ന് കെ.എസ്.ആർ.ടി.സി അഡ്വൈസറി ബോർഡ് അംഗം ജയ്സൺ മാന്തോട്ടം അധികൃതരോട് ആവശ്യപ്പെട്ടു. 

വളരെ തിരക്കേറിയതും വിസ്തൃതമായി കിടക്കുന്നതുമായ ബസ് സ്റ്റേഷനിലെ ബസ് പാർക്കിംഗ് ക്രമീകരണം ശാസ്ത്രീയമായി പരിഷ്കരിക്കേണ്ടതും ബസ് സ്റ്റേഷൻ മേഖല അപകട രഹിതമാക്കേണ്ടതും അത്യാവശ്യമാണ്. ഇതിൽ അടിയന്തിര ഇടപെടൽ ഉണ്ടാവണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.




Reactions