പാലാ: സ്റ്റേഡിയം വ്യൂ റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ വാർഷിക പൊതുയോഗം മനോജ് സിറിയക് കാടൻകാവിൽ ന്റെ വസതിയിൽ വച്ച് മാത്യു പീടിയേക്കൽ ന്റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട എംഎൽഎ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ ജോസ് എടേട്ട്, ജയേഷ് പി ജോർജ് എന്നിവർ ആശംസയും ടെൽമാ ആന്റോ പുഴക്കര സ്വാഗതവും മിനി ജോർജ് വലിയവീട്ടിൽ റിപ്പോർട്ടും അവതരിപ്പിച്ചു. ജോർജ് കാപ്പിപറമ്പിൽ കൃതജ്ഞത പറഞ്ഞു.





