Hot Posts

6/recent/ticker-posts

പാലാ രൂപതയില്‍ മദ്യ- മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നു: സുപ്രധാനയോഗം ബിഷപ്‌സ് ഹൗസില്‍ നടന്നു

പാലാ രൂപതയില്‍ മദ്യ- മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുവാന്‍ ബിഷപ്‌സ് ഹൗസില്‍ നടന്ന കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ രൂപതാ നേതൃയോഗത്തില്‍ തീരുമാനം. പൊതുസമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന വിവിധ മയക്കുവസ്തുക്കള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുകയും ബോധവല്‍ക്കരണ- പ്രതികരണ- പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. 


വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ശക്തിപ്പെടുത്തും. പൊതുസമൂഹത്തെ ലഹരിക്കെതിരെ ചിന്തിക്കുന്നതിനും ബോധ്യം നല്‍കുന്നതിനും വിവിധ കര്‍മ്മപരിപാടികള്‍ സംഘടിപ്പിക്കും. ഇടവകകളിലും ഫൊറോനകളിലും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ യൂണിറ്റുകള്‍ ശക്തിപ്പെടുത്തും.
 


രൂപതാ വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍, പ്രസിഡന്റ് പ്രസാദ് കുരുവിള, സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് കവിയില്‍, സാബു എബ്രാഹം, ബെന്നി കൊള്ളിമാക്കിയില്‍, അലക്‌സ് കെ.എമ്മാനുവേല്‍, ആന്റണി മാത്യു, ജെസ്സി ജോസ്, ഡെയ്‌സമ്മ ചൊവ്വാറ്റുകുന്നേല്‍, തോമസ് ചന്ദ്രപുര, സാജു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.




Reactions