Hot Posts

6/recent/ticker-posts

സാവിയോ കാവുകാട്ട് പാലാ നഗരസഭ ആക്ടിംഗ് ചെയർമാൻ


പാലാ : പാലാ നഗരസഭ ചെയർമാന്റെ താത്കാലിക ചുമതല വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ടിന്. നഗരസഭാ ചെയർ പേഴ്സൺ ജോസിൻ ബിനോ മുന്നണി ധാരണ പ്രകാരം കാലാവധി കഴിഞ്ഞ് തൽസ്ഥാനം രാജിവച്ചതിനെ തുടർന്നാണ് സാവിയോ കാവുകാട്ട് സ്ഥാനമേറ്റത്.


വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ഇദ്ദേഹം ഇപ്പോൾ പാലാ അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി ബോർഡ് മെമ്പർ , കേന്ദ്ര ഗവണ്മെന്റ് സ്കിൽ ഡവലപ്മെന്റ് മന്ത്രാലയത്തിന്റെ കീഴിലുളള കോട്ടയം ജൻ ശിക്ഷൻ സസ്തൻ ബോർഡ് വൈസ് ചെയർമാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പാലായുടെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

അൽഫോൻസാ കോളേജ് ഇംഗ്ലീഷ് എസ്.എഫ് വിഭാഗം മേധാവി മാമ്പുഴക്കരി കരിവേലിത്തറ കുടുബാംഗം ജസ്സിയാണ് ഭാര്യ. മക്കൾ ജോസഫ് , ആൻ ഭരണങ്ങാനം എ ആർ എസ്സ് വിദ്യാർത്ഥികളാണ്.

Reactions