Hot Posts

6/recent/ticker-posts

പാലായിൽ ഹോട്ടലിന് തീപിടിച്ച് വൻ നാശനഷ്ടം



പാലാ രാമപുരം റോഡിൽ നഗരസഭ മാർക്കറ്റ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ശരവണ ഹോട്ടലിലാണ് തീ പടർന്നത്. രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. അടുക്കളയിൽ പൂരി തയ്യാറാക്കുന്നതിനിടെ എണ്ണയിൽ തീ പടർന്ന് മുകളിലേക്ക് ആളിപ്പടരുകയായിരുന്നു. 
 
സംഭവ സമയത്ത് ശബരിമല തീർത്ഥാടകരടക്കം 40 - ഓളം പേർ കടയിൽ ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ അടുക്കളയും രണ്ടാം നിലയും കത്തി നശിച്ചു. 20 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പാലാ ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി തീ അണച്ചു.




Reactions