Hot Posts

6/recent/ticker-posts

പാലായിൽ നിന്ന് മാറ്റിയ മോട്ടോർ തൊഴിലാളി ക്ഷേമധിനി ഓഫീസ് പുനസ്ഥാപിക്കണം: ഗതാഗത വകുപ്പ് മന്ത്രിക്ക് തൊഴിലാളി യൂണിയന്റെ നിവേദനം



പാലായിൽ പ്രവർത്തിച്ചു വന്നിരുന്നതും നാലു വർഷം മുമ്പ് കോട്ടയത്തേയ്ക്ക് മാറ്റിയതുമായ അയ്യായിരത്തോളം വരുന്ന മോട്ടോർ വാഹന തൊഴിലാളികൾക്ക് ഉപകാരപ്രദമായിരുന്ന മോട്ടോർ ക്ഷേമനിധി ഓഫീസ് തിരികെ പാലായിൽ പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കെ.റ്റിയു.സി (ബി) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന് നിവേദനം നൽകി.

കേരള കോൺഗ്രസ് (ബി) സംസ്ഥാന ജോ:സെക്രട്ടറി ഓസേപ്പച്ചൻ ഓടയ്ക്കൽ, ജില്ലാ പ്രസിഡൻ്റ് സാജൻ ആലക്കളം, പാലാ നിയോജകമണ്ഡലം പ്രസിഡൻ്റ് പയപ്പാർ പ്രശാന്ത് നന്ദകുമാർ,  കേരള കോൺഗ്രസ് (ബി) പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റ് സാനി തെള്ളിയിൽ, പാലാ നിയോജക മണ്ഡലം ട്രഷറർ വേണു വി.ആർ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.





Reactions