Hot Posts

6/recent/ticker-posts

കൊമേഴ്സ് ഫെസ്റ്റ് 'CALIC 2K24' നടത്തി രാമപുരം കോളേജ്



രാമപുരം: മാർ അഗസ്തിനോസ് കോളേജ് കോമേഴ്‌സ് ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ ഇൻറർകോളജിയറ്റ് കൊമേഴ്സ് ഫെസ്റ്റ്  ‘CALIC 2K24' നടത്തി. ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. 



എം.ജി. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. കോളേജ് മാനേജർ റെവ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. 
 


വൈസ് പ്രിൻസിപ്പൽ ഫാ.ജോസഫ് ആലഞ്ചേരി ഡിപ്പാർട്ട്മെൻറ് മേധാവി ജോസ് ജോസഫ്, സ്റ്റാഫ് കോർഡിനേറ്റർ ലിൻറാ ബേബി, അസോ.പ്രസിഡന്റ് ആഷിക്ക് സാം, സെക്രട്ടറി വിൽമ റോസ് തുടങ്ങിയവർ പ്രസംഗിച്ചു. മത്സര വിജയികൾക്ക് പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ് സമ്മാനങ്ങൾ വിതരണം ചെയ്തു.


Reactions