പാലാ: പാലായിൽ നിന്നും തെങ്കാശിക്ക് നാളെ (08/02/2024) മുതൽ കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കുന്നു. മാണി സി കാപ്പൻ എം എൽ എ യുടെ ശ്രമഫലമായിട്ടാണ് പുതിയ സർവ്വീസിനു കെ എസ് ആർ ടി സി തുടക്കമിടുന്നത്.


എല്ലാ ദിവസവും വൈകിട്ട് 3 മണിക്കു പാലായിൽ നിന്നും സർവ്വീസ് ആരംഭിക്കും. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, പത്തനംതിട്ട, പുനലൂർ, ചെങ്കോട്ട വഴി തെങ്കാശിയിൽ എത്തും. 213 രൂപയാണ് ചാർജ്. പിറ്റേന്ന് വെളുപ്പിന് 6.30ന് തെങ്കാശിയിൽ നിന്നും തിരികെ പാലായ്ക്ക് പുറപ്പെടും.


