Hot Posts

6/recent/ticker-posts

ഭരണങ്ങാനത്ത് കർഷക ദിനാചരണം ജനപ്രതിനിധികൾ ബഹിഷ്കരിച്ചതായി ആരോപണം

ഭരണങ്ങാനം: ഭരണങ്ങാനത്ത് പഞ്ചായത്ത് നടത്തിയ കർഷക ദിനാചരണത്തിൽ നിന്നും ഭൂരിപക്ഷം ജനപ്രതിനിധികളും വിട്ടു നിന്നതായി ആക്ഷേപം.


പതിമൂന്ന് പഞ്ചായത്ത് അംഗങ്ങളിൽ ഏഴോളം പേർ വിട്ടുനിന്നു. ഒരു ബ്ലോക്ക് പഞ്ചായത്ത് അംഗം മാത്രമാണ് എത്തിചേർന്നത്. എം.എൽ.എയാണ് ദിനാചരണം ഉദ്ഘാടനം ചെയ്തത്. ആരോടുള്ള അതൃപ്തിയാണ് അംഗങ്ങൾ മാറി നിൽകുന്നതിന് കാരണമായതെന്ന് വ്യക്തമാക്കപ്പെട്ടില്ല. 
കർഷകരോട് അംഗങ്ങൾ സ്വീകരിച്ച നിഷേധക നിലപാടിൽ പ്രതിഷേധം ഉയരുകയാണ്. ജനപങ്കാളിത്വവും കുറഞ്ഞതായാണ് ആക്ഷേപം.

Reactions