Hot Posts

6/recent/ticker-posts

കിടങ്ങൂർ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രക്കടവിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കോട്ടയം: ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന പൊതുജലാശയത്തിലെ മത്സ്യവിത്ത് നിക്ഷേപം പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. കിടങ്ങൂർ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രക്കടവിൽ കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചായിരുന്നു ഉദ്ഘാടനം. 
കിടങ്ങൂർ ഗ്രാമപഞ്ചായത്തംഗം ദീപലത അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ. രമേശ് ശശിധരൻ, ജനപ്രതിനിധികൾ, ഫിഷറീസ് ഉദ്യോഗസ്ഥർ, മത്സ്യകർഷകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.




Reactions