Hot Posts

6/recent/ticker-posts

പത്താമത് എവർഗ്രീൻ ഓണാഘോഷ പരിപാടികൾ നടന്നു

കാഞ്ഞിരമറ്റം: എവർഗ്രീൻ സസ്റ്റയിനബിൾ ഡവലപ്മെന്റ് സൊസൈറ്റി സംഘടിപ്പിക്കുന്ന പത്താമത് എവർഗ്രീൻ ഓണാഘോഷ പരിപാടികൾക്ക് കാഞ്ഞിരമറ്റത്ത് നടന്നു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിനോദ, വിജ്ഞാന, കലാ-കായിക മൽസരങ്ങളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം നിർവ്വഹിച്ചു. 

പ്രസിഡന്റ് ഡാന്റീസ് കൂനാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോർജുകുട്ടി കുന്നപ്പള്ളി, ജോസ് മാത്യു, ജോസ് ഓലിയ്ക്ക തകടിയിൽ, ബെന്നി മാത്യു, ടോമി തോമസ്, ജോസ് തോലാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. 

കാഞ്ഞിരമറ്റം എവർഗ്രീൻ നഗറി (മൂഴയിൽ ജംഗ്ഷൻ) ലെ വിവിധ വേദികളിലായി സംഘടിപ്പിക്കുന്ന മൽസരങ്ങളിൽ വിജയിക്കുന്നവർക്ക് തിരുവോണനാളിൽ (നാളെ) സാംസ്കാരി സമ്മേളനമദ്ധ്യേ സമ്മാനങ്ങൾ വിതരണം ചെയ്തു.



Reactions