Hot Posts

6/recent/ticker-posts

ബോധവത്കരണ സെമിനാർ നടത്തി മല്ലപ്പള്ളി ഈസ്റ്റ് സെന്റർ മാർത്തോമ്മാ സുവിശേഷ സേവികാ സംഘം

മല്ലപ്പള്ളി ഈസ്റ്റ് സെന്റർ മാർത്തോമ്മാ സുവിശേഷ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പരയ്ക്കത്താനം സെന്റ് തോമാസ് മാർത്തോമ്മാ പള്ളിയിൽ വച്ച് "വയോജനങ്ങളിലെ വീഴ്ചയും മറ്റു സ്ത്രീജന്യ ആരോഗ്യ പ്രശ്നങ്ങളും"എന്ന വിഷയത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.

സെന്റർ പ്രസിഡന്റ് റവ: സുജിത് സാം മാമ്മന്റെ അധ്യക്ഷത വഹിച്ചു. തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. സരിത സൂസൻ വർഗീസ് ബോധവത്കരണ ക്ലാസിന് നേതൃത്വം നല്കി.


റവ: റോയി തോമസ്, റവ: റജി സക്കറിയ, ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ അവിരാ ചാക്കോ, സെന്റർ വൈസ് പ്രസിഡന്റു സൂസി വർഗീസ് പ്ളാംകൂട്ടത്തിൽ, സെന്റർ സെക്രട്ടറി റേച്ചൽ ഏബ്രഹാം, എൽസമ്മ ജോസ് മുതലായവർ പ്രസംഗിച്ചു.



Reactions