Hot Posts

6/recent/ticker-posts

ലോക മാനസികാരോഗ്യ ദിനം മരിയസദനത്തിൽ ആചരിക്കുന്നു

പാലാ: ലോക മാനസിക ആരോഗ്യ ദിനാചരണം ഒക്ടേബർ 10 ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് മരിയ സദനത്തിൽ ആചരിക്കുന്നു. 
ഡോ. സിജോ കെ അലക്സ് (മാനസിക ആരോഗ്യ വിദഗ്ധൻ), ജോസ് കെ മാണി എം.പി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ജനപ്രതിനിധികൾ സാമൂഹിക സാംസ്കാരികനായകർ, മരിയസദനം വോളണ്ടിയേഴ്സ്, മരിയ സദനം ഇൻമേറ്റ്സ്, ഫ്രണ്ട്സ് ഓഫ് മരിയ സദനം, തുടങ്ങിയവർ ലോക മാനസിക ആരോഗ്യ ദിനത്തിൽ ഒത്തുചേരുന്നു. 
ഇതോടൊപ്പം മരിയസദനം ഇന്ന് അഭിമുഖീകരിക്കുന്ന ആനുകാലിക വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടു കൊണ്ടിരിക്കുന്ന എല്ലാവരെയും ഹൃദയപൂർവ്വം ലോക മാനസിക ആരോഗ്യ ദിന പരിപാടിയിലേക്ക് ക്ഷണിക്കുന്നു എന്നും സന്തോഷ് മരിയ സദനം അറിയിച്ചു.


Reactions