Hot Posts

6/recent/ticker-posts

രത്തൻ ടാറ്റ അന്തരിച്ചു


ഇന്ത്യ കണ്ട ഏറ്റവും മികച്ച മനുഷ്യസ്നേഹിയായ ബിസിനസുകാരൻ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ടാറ്റ സൺസ് മുൻ ചെയർമാൻ ആയിരുന്നു.
വാർധക്യസഹജമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. നവൽ ടാറ്റ, സൂനി ടാറ്റ എന്നിവരുടെ മകനായി 1937 ഡിസംബറിൽ മുംബൈയിലാണ് അദ്ദേഹത്തിൻ്റെ ജനനം. 
1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ. 2016 ൽ ഇടക്കാല ചെയർമാനായിരുന്നു. രാജ്യം പത്മഭൂഷനും പത്മവിഭൂഷനും നൽകി ആദരിച്ച വ്യവസായി ആണ് രത്തൻ ടാറ്റ.



Reactions