ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് റാലിയും ശുചീകരണ പരിപാടികളും പാലാ നഗരസഭയിൽ നടന്നു

പാലാ: ഗാന്ധിജയന്തി ദിനത്തിൽ റാലിയും, ശുചീകരണ പരിപാടികളും പാലാ നഗരസഭയിൽ നടന്നു. "സ്വച്ഛതാ ഹി സേവ "ക്യാമ്പയിന്റെ ഭാഗമായി ബുധനാഴ്ച ആശുപത്രി ജംഷനിൽ നിന്നും ആരംഭിച്ച റാലിയിൽ പൊതുജനങ്ങളും, സ്കൂൾ വിദ്യാർത്ഥികളും, ഗവ. ജനറൽ ആശുപത്രി ജീവനക്കാരും, നഗരസഭാജീവനക്കാരും പങ്കെടുത്തു. 
കുരിശുപള്ളി ജംഗ്ഷൻ വരെ ശുചീകരണവും കുരിശുപള്ളി ജംഗ്ഷൻ മുതൽ നഗരസഭ കാര്യാലയം വരെ ശുചിത്വ സന്ദേശ റാലിയും സംഘടിപ്പിച്ചു. ചെയർമാൻ ഷാജൂ വി തുരുത്തൻ ഉദ്ഘാടനം ചെയ്തു. 

ലീനാ സണ്ണി പുരയിടം, ലിസ്സിക്കുട്ടി മാത്യു, ബൈജു കൊല്ലംപറമ്പിൽ, സാവിയോ കാവുകാട്ട്, മായാപ്രദീപ്, ബിജി ജോജോ, ഡോ. അരുൺ, ഷമി, സതീഷ്, അനീഷ്, ബിനു പൗലോസ്, ശ്രീകല, ഡോ. ഗീത തുടങ്ങിയവർ നേതൃത്വം നൽകി.


Reactions