Hot Posts

6/recent/ticker-posts

തീക്കോയി ചാത്തപ്പുഴ കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു


തീക്കോയി ചാത്തപ്പുഴ കവലയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികൾക്കാണ് നിസാര പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഗമൺ ഭാഗത്ത് നിന്നും വന്ന ബൈക്ക് മാർമല അരുവിയിലേക്ക് തിരിയാനായി ഇൻഡിക്കേറ്റർ ഇട്ടതും ഈരാറ്റുപേട്ട ഭാഗത്ത് നിന്നും എത്തിയ യുവാക്കൾ സഞ്ചരിച്ച കാർ  ബൈക്കിൽ നേർക്കുനേർ ഇടിക്കുകയായിരുന്നു. 




റോഡിൻ്റെ ഇടത് വശത്ത് കൂടി വരികയായിരുന്ന ബൈക്കിൻ്റെ ഇടത് വശത്ത് കൂടി റോങ് സൈഡ് കയറിയാണ് കാർ ബൈക്കിൽ ഇടിച്ചത്. അപകടകരമായ വളവിൽ കാർ വേഗതയിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.  
തീക്കോയിൽ ഈരാറ്റുപേട്ട വാഗമൺ റോഡിലെ ചാത്തപ്പുഴ ജംഗ്ഷനിൽ ഇതേ സ്ഥലത്ത് കഴിഞ്ഞ ദിവസം ഒരു മീൻ വണ്ടിയും അപകടത്തിൽ പെട്ടിരുന്നു.  സ്ഥിരം അപകട മേഖലയായിരിക്കുന്ന ദൂര കാഴ്ച ലഭ്യമല്ലാത്ത കൊടുംവളവായ ഇവിടെ താൽക്കാലിക ഡിവൈഡറോ സ്പീഡ് ബ്രേക്കറുകളോ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Reactions