Hot Posts

6/recent/ticker-posts

മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

ഇടപ്പാടി: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഇടപ്പാടി വഴനേക്കാവ് ദേവീക്ഷേത്രത്തിനു മുൻവശം മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. സംസ്ഥാന ഗവൺമെൻറ് അംഗീകൃത ഏജൻസിയായ കേരള ഇലക്ട്രിക്കൽ ലിമിറ്റഡ് ആണ് ലൈറ്റുകൾ സ്ഥാപിച്ചത്. 
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ബീന ടോമി അധ്യക്ഷത വഹിച്ചു. 
പഞ്ചായത്ത് മെമ്പർമാരായ ജോസുകുട്ടി അമ്പലമറ്റം, രാഹുൽ ജി കൃഷ്ണൻ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ദിലീപ് കുമാർ പി .ബി , അജിത്ത് മുരളി, സുധീഷ് ചിറയാത്ത്, മുരളീധരൻ അരിപ്പാറ, ദിലീപ് കൊച്ചെടേക്കുന്നേൽ, ആദിത്യൻ സിബി, ദിയ ദിലീപ് തുടങ്ങിയവർ പ്രസംഗിച്ചു. 


Reactions