ഇനിയും തീരുമാനമാകാതെ മുഖ്യമന്ത്രി കസേരയിൽ കണ്ണുനട്ട് നേതാക്കള്‍!
May 12, 2026
തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി ആരാകും എന്നകാര്യത്തിൽ ഇനിയും തീരുമാനമെടുക്കാനാകാതെ കെപിസിസി നേതാക്കൾ. അന്തിമ തീരുമാനമെടുക്കും മുൻപ് മുൻ കെപിസിസി പ്രസിഡന്റുമാരുടെയും വർക്കിങ് പ്രസിഡന്റുമാരുടെയും അടക്കം അഭിപ്രായം തേടാൻ ഹൈക്കമാൻഡ് തീരുമാനിച്ചു.
നേതാക്കളെ കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇന്ന് ഇവരുമായി ആശയവിനിയമയം നടത്തും. തീരുമാനം ഉടനുണ്ടാകും എന്ന് നേതാക്കൾ.