മംഗലശ്ശേരി അങ്കണത്തിൽ പ്രസിഡൻ്റ് വി റ്റി ജോസിൻ്റെ അദ്ധ്യക്ഷതയിൽ അയൽക്കൂട്ടത്തിൻ്റെ ആയിരത്തിയൊരുന്നൂറ്റിയൊന്നാം (1101) സമ്മേളനം ഉദ്ഘാടനവും പുരസ്‌കാര വിതരണവും പാലാ പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ ദിലീപ് കുമാർ നിർവ്വഹിച്ചു. മറുപടി പ്രസംഗത്തിൽ ഷിബു തെക്കേമറ്റം രക്തദാനത്തെപ്പറ്റി ക്ലാസ്സ് എടുത്തു.
എം റ്റി സ്‌ക്കറിയ, ജോണി തോമസ്, ആർ വേണുഗോപാൽ, ജിനോ സ്‌കറിയ, കെ ബി അജേഷ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

