Hot Posts

6/recent/ticker-posts

കുഞ്ചൻ നമ്പ്യാർ അവാർഡ് കുറിച്ചിത്താനം ജയകുമാറിന്

കോട്ടയം: തുള്ളൽ കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2026ലെ കുഞ്ചൻ നമ്പ്യാർ അവാർഡ് കോട്ടയം സ്വദേശിയായ കുറിച്ചിത്താനം ജയകുമാർ ന് ലഭിച്ചു. തുള്ളൽ കലയുടെ പ്രചരണത്തിനും പുതുതലമുറയിലേക്ക് കൈമാറുന്നതിനുമായി നടത്തിയ ദീർഘകാല പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്. ഈ മാസം നടക്കുന്ന പ്രത്യേക ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
കലാമണ്ഡലം ഗോവിന്ദൻ ആശാൻ, ദിവാകരൻ നായർ ആശാൻ എന്നിവരിൽ നിന്നുള്ള പരിശീലനത്തിലൂടെയാണ് ജയകുമാർ തുള്ളൽ രംഗത്ത് ശ്രദ്ധേയനായത്. നിരവധി വേദികളിൽ കലാപ്രകടനങ്ങൾ നടത്തിയ അദ്ദേഹം, യുവതലമുറയ്ക്കിടയിലും തുള്ളൽ കല പ്രചരിപ്പിക്കുന്നതിൽ സജീവ സാന്നിധ്യമാണ്. VISAT Engineering കോളേജിലെ ഒന്നാം വർഷ CSE (AI & ML) വിദ്യാർത്ഥി ശബരിനാഥിൻ്റെ പിതാവാണ് അവാർഡ് ജേതാവ്. പുരസ്കാര നേട്ടത്തിൽ VISAT Group of Institutions അധികൃതർ അഭിനന്ദനം അറിയിച്ചു. ഈ അവസരത്തിൽ ഡയറക്ടർ Dr. സന്തോഷ് സൈമൺ, ഓപ്പറേഷൻസ് മാനേജർ റവ.ഫാ. മോഹൻ ജോസഫ്, P.R.O ഷാജി അഗസ്റ്റിൻ ആറ്റുപുറം, സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് വിഭാഗം മേധാവി പ്രൊഫ. ഷീജാ ഭാസ്കർ, അസോസിയേറ്റ് പ്രൊഫസർ ഷീനാ ഭാസ്കർ, എന്നിവർ അദ്ദേഹത്തെ അനുമോദിച്ചു.
Reactions