അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്ക് ബാഗും കുടയും സൗജന്യമായി നൽകും. ഉന്നത വിജയം നേടുന്ന എല്ലാ ക്ലാസിലെയും വിദ്യാർത്ഥികൾക്ക് 500 രൂപ വീതം മാസം തോറും സ്കോളർഷിപ്പും അതു കൂടാതെ ആവശ്യപ്പെടുന്ന കുട്ടികൾക്കെല്ലാം പ്രഭാത ഭക്ഷണം നൽകുന്നതിനായിരിക്കും 12.5 ലക്ഷം രൂപ വിനിയോഗിക്കുക.
ഈ വർഷം സ്കൂൾ ഫിറ്റ്നസുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ നടപടിക്രമങ്ങൾ ലഘുകരിക്കണമെന്ന് ട്രസ്റ്റ് യോഗം ആവശ്യപ്പെട്ടു. സ്കൂൾ അദ്ധ്യായന നിലവാരം മെച്ചപ്പെടുത്തുന്നതിനായി മാനേജർ എം.കെ.അൻസാരി തയ്യാറാക്കിയ അവതരിപ്പിച്ച റിപ്പോർട്ട് യോഗം അംഗീകരിച്ചു. സെക്രട്ടറി പി.കെ. കൊച്ചുമുഹമ്മദ് സ്വാഗതവും ട്രഷറർ എം.എസ്.കൊച്ചുമുഹമ്മദ് നന്ദിയും പറഞ്ഞു.

