പാലാ: മീനച്ചിൽ പഞ്ചായത്ത് താരതമ്യേന വരുമാനം കുറവുള്ള പഞ്ചായത്താണ്, ഇവിടെ സംസ്ഥാന സർക്കാരിൽ നിന്നും കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കുന്ന ഫണ്ടുകൾ പോലും ഉപയോഗിക്കാതെ നഷ്ടപ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ് കുറ്റപ്പെടുത്തി. പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതികൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി മീനച്ചിൽ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ധർണ്ണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷോൺ.

