അരുവിത്തുറ: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ അരുവിത്തുറ 2026 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടി ശ്രദ്ധേയ നേട്ടം കൈവരിച്ചു. പരീക്ഷയെഴുതിയ 32 വിദ്യാർത്ഥികളും വിജയിച്ചതോടെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് മറ്റൊരു അഭിമാന നേട്ടം കൂടി സ്വന്തമാക്കി. സ്കൂൾ ഈ വർഷം പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയാണ് പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ 50 ശതമാനം പേർ 70 ശതമാനത്തിലധികം മാർക്ക് നേടി മികച്ച വിജയം കരസ്ഥമാക്കി.
റോഷൻ ജെ. കഞ്ഞിരം, അനിഹ സജൻ,( എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ) പാർവതി കെ. ബിനു, അലീന ബെന്നി, ലിയോണ ലിജോ എന്നിവർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ മികച്ച വിജയം നേടി സ്കൂളിന്റെ അഭിമാനമായി മാറി. സ്കൂളിന്റെ വിജയത്തിൽ ഹെഡ്മാസ്റ്റർ, ശ്രീ ജോബിൻ തോമസ്, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.

