പാലാ: കൊഴുവനാൽ: ഇടവക മധ്യസ്ഥനായ വിശുദ്ധ സെന്റ് ജോൺ നെപുംസ്യാന്റെ തിരുനാളിനോടനുബന്ധിച്ച് രാവിലെ 5.30 ന് വിശുദ്ധ കുർബാന .9.15 ന് ഫാദർ സെബാസ്റ്യൻ പെട്ടപ്പുഴയുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന; ലദീഞ്ഞ്; കപ്പേളയിൽ വണക്കമാസം; വൈകിട്ട് 5.00 ന് ഫാദർ മാത്യു തെന്നാട്ടിലിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന; നൊവേന; ലദീഞ്ഞ്; പ്രദക്ഷിണം സ്നേഹ വിരുന്നും ഉണ്ടായിരിക്കും.
ഒന്നാം തിരുന്നാൾ ദിവസമായ ഇന്നലെ ഇടവക വികാരി ഫാദർ ജോസ് നെല്ലിക്കത്തെരുവിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. സഹ വികാരി ഫാദർ ജോൺ വയലിൽ; പള്ളി കൈക്കാരന്മാരായ ജോ കൊടികുളം; ടോം ചൊള്ളമ്പുഴ; മാത്തുക്കുട്ടി വലിയ പറമ്പിൽ; അലോഷ്യസ് തോണക്കര എന്നിവർ സന്നിഹിതരായിരുന്നു തുടർന്ന് ഫാദർ ജോർജ് അടിച്ചിയിലിന്റെ നേതൃത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും നടന്നു. 7 മണിക്ക് അമല കമ്മ്യൂണിക്കേഷന്സിന്റെ തച്ചൻ എന്ന ചരിത്ര നാടകവും അവതരിപ്പിച്ചു.

