Hot Posts

6/recent/ticker-posts

സെന്റ് ജോസഫ് ചർച്ച് പൈക ഇടവകയുടെ ശതോത്തര രജത ജൂബിലി സമാപന സമ്മേളനം ഇന്ന്

പാലാ: പൈക സെൻ്റ് ജോസഫ് ദേവാലയത്തിൻ്റെ ശതോത്തര രജത ജൂബിലി (125-ാം വർഷം) ആഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്ന് (മെയ് 23, ശനിയാഴ്ച) നടക്കും. ജൂബിലി സമാപനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഇടവകയിൽ ക്രമീകരിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞ് 2:30 ന് ഇടവകയിലെ വൈദികരുടെയും സന്യസ്ഥരുടെയും സംഗമവും, നാലുമണിക്ക് ഇടവക വൈദികർ ഒരുമിച്ച് ചേർന്ന് അർപ്പിക്കുന്ന സമൂഹബലിയും, 5:15 ന് പുതുതായി പണികഴിപ്പിച്ച പൈക ലിറ്റിൽ ഫ്ലവർ എൽ.പി സ്‌കൂൾ കെട്ടിടത്തിന്റെ വെഞ്ചിരിപ്പും, ശതോത്തര രജത ജൂബിലി സമാപന സമ്മേളനവും, തുടർന്ന് ഇടവകാംഗങ്ങൾ അണിയിച്ചൊരുക്കുന്ന കലാസന്ധ്യയും നടക്കും.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സ്‌കൂൾ വെഞ്ചിരിപ്പ് കർമ്മവും ജൂബിലി സമാപന സമ്മേളന ഉദ്ഘാടനവും നിർവഹിക്കും. പാലാ രൂപതയുടെ മുഖ്യ വികാരി ജനറാൾ മോൺ ജോസഫ് തടത്തിൽ, ഫ്രാൻസിസ് ജോർജ് എംപി, മാണി സി കാപ്പൻ എംഎൽഎ, ജോസ് കെ മാണി എംപി, കൊഴുവനാൽ ഫൊറോനാ വികാരി റെവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ എന്നിവർ സമ്മേളനത്തിൽ ആശംസകൾ നേർന്ന് സംസാരിക്കും. പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റെവ. ഫാ. ജോർജ് പുല്ലുകലായിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ പെണ്ണമ്മ ജോസഫ്, മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻ്റ് സുബി സുരേഷ്, വാർഡ് മെമ്പർ ജിജി ജോമോൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
Reactions