Hot Posts

6/recent/ticker-posts

ഇലഞ്ഞി സെൻ ഫിലോമിനാസ് സ്കൂളിനെ അനുമോദിച്ച് വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്

ഇലഞ്ഞി : പ്ലസ് ടു പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും മികച്ച വിജയം  കൈവരിച്ച  ഇലഞ്ഞി സെൻ ഫിലോമിനാസ് സ്കൂളിനെ വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അനുമോദിച്ചു. കോളേജ് ഡയറക്ടർ ഡോ. സന്തോഷ്‌ സൈമൺ സ്കൂൾ സീനിയർ പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ എറണ്യകുളത്തിനെ പൊന്നാട അണിയിച്ച് അഭിനന്ദിച്ചു. സിൽവർ ജൂബിലി ആഘോഷിക്കുന്ന വർഷത്തിൽ സുവർണ്ണ തിളക്കം നേടിയ സ്കൂളാണ് സെന്റ് ഫിലോമിനാസ് സ്കൂൾ എന്ന് ഡയറക്ടർ പറഞ്ഞു.
സ്കൂളിലെ വിദ്യാർത്ഥികളുടെ അച്ചടക്കവും കഠിനാധ്വാനവും പെരുമാറ്റരീതിയും പ്രശംസനീയം ആണെന്ന് അദ്ദേഹം അനുസ്മരിച്ചു. ഡയറക്ടറോട് ഒപ്പം കോളേജ് പി ആർ ഒ ഷാജി ആറ്റുപുറത്തും, ഫാ. എബിൻ എബ്രഹാം മാത്യുവും, മറ്റ് അധ്യാപകരും സംബന്ധിച്ചു. കോളേജ് നൽകിയ അഭിനന്ദനത്തിന് സെന്റ്. ഫിലോമിനാസ് സ്കൂൾ നന്ദി അറിയിച്ചു.
Reactions