Hot Posts

6/recent/ticker-posts

മന്ത്രി മോൻസ് ജോസഫിന് അഭിനന്ദനങ്ങൾ അറിയിച്ച് വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അധികൃതർ

ഇലഞ്ഞി: പുതിയ മന്ത്രിസഭയിൽ അംഗമായ മോൻസ് ജോസഫിനെ ഇലഞ്ഞി വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ നേതൃത്വത്തിൽ ആദരിച്ചു. പി ആർ ഓ ഷാജി ആറ്റുപുറം, ഓപ്പറേഷൻസ് മാനേജർ ഫാ. മോഹൻ ജോസഫ്, അഡ്മിഷൻ ഓഫീസർ ജോർജുകുട്ടി ഉലഹന്നാൻ എന്നിവർ മന്ത്രിയുടെ വീട്ടിലെത്തിയാണ് ആദരവ് നൽകിയത്.
എന്നും ജനഹൃദയങ്ങളിൽ സ്ഥാനം നേടി തുടർച്ചയായി വിജയം കൈവരിക്കുന്ന മോൻസ് ജോസഫിന് അർഹതപ്പെട്ട അംഗീകാരമാണ് കൈവന്നിരിക്കുന്നത് എന്ന് കോളേജ് അധികൃതർ പറഞ്ഞു. വിസാറ്റ് എൻജിനീയറിങ് കോളജിന്റെ പ്രവർത്തനങ്ങളിൽ എല്ലാവിധ സഹായവും പ്രോത്സാഹനവും നൽകിയ മന്ത്രിക്ക് വിസാറ്റ് ഗ്രൂപ്പിന്റെ നന്ദിയും അറിയിച്ചു.
Reactions