Hot Posts

6/recent/ticker-posts

ബി വി എം കോളേജിന് പുതിയതായി ലഭിച്ച എം സി എ പ്രോഗ്രാമിന്റെ ഉദ്ഘാടനം മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു

ചേർപ്പുങ്കൽ: ബി വി എം കോളേജിന് പുതിയതായി ലഭിച്ച എം സി എ പ്രോഗ്രാമിന്റെ ഉദ്ഘാടനം ജലവിഭവ ഭവന മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു. 1995 മുതൽ പാലായിൽ കമ്പ്യൂട്ടർ പഠിപ്പിച്ചു തുടങ്ങിയ ബി വി എം കോളേജിന്റെ ഉന്നതഗുണനിലവാരം പരിഗണിച്ചാണ് എം സി എ പ്രോഗ്രാം ലഭിച്ചതെന്നു മന്ത്രി പറഞ്ഞു.
യോഗത്തിൽ കോളേജ് മാനേജർ അധ്യക്ഷനായിരുന്നു. കോളേജിൽ പുതിയതായി തുടങ്ങുന്ന ഇന്സ്ടിട്യൂഷൻ ഇൻഡസ്ടറി സെൽ ന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടക്കൽ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ സ്വാഗതവും ഫാ. മാർട്ടിൻ കല്ലറയ്ക്കൽ ആശംസയും നേർന്നു. കമ്പ്യൂട്ടർ ഡിപ്പാർട്മെന്റ് മേധാവി സീന എസ് നായർ യോഗത്തിന് നന്ദി പ്രകടിപ്പിച്ചു.
Reactions