Hot Posts

6/recent/ticker-posts

പാലാ സെന്റ് തോമസ് കോളേജിൽ ‘പക്ഷി വനം’ ഒരുങ്ങുന്നു

പാലാ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാലാ സെന്റ് തോമസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് ക്യാമ്പസിൽ ‘പക്ഷി വനം’ പദ്ധതിക്ക് തുടക്കമിട്ടു.
പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊർജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക, ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി അവബോധം വളർത്തുക, പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം കൂടുതൽ ദൃഢമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. കൂടാതെ, വിവിധ പക്ഷികൾക്കും ചെറുവന്യജീവികൾക്കും സുരക്ഷിതമായ ഒരു സങ്കേതം ഒരുക്കുന്നതിനും പദ്ധതി സഹായകരമാകും.

കോളേജ് വൈസ് പ്രിൻസിപ്പൽ  ഡോ. സാൽവിൻ തോമസ് കാപ്പിലിപറമ്പിൽ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. കോളേജ് ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ ആശംസകൾ അർപ്പിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. ആന്റോ മാത്യു പദ്ധതിയുടെ ആശയവും പ്രവർത്തനരേഖയും വിശദീകരിക്കുകയും പക്ഷി വനത്തിൽ ഉൾപ്പെടുത്തേണ്ട വിവിധ സസ്യജാലങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം യുവതലമുറയിൽ വളർത്തിയെടു ക്കുന്നതിനും മനുഷ്യരും പക്ഷിമൃഗാദികളും തമ്മിലുള്ള സഹവർത്തിത്വം ശക്തിപ്പെടു ത്തുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിൽ 70-ഓളം എൻ.എസ്.എസ്. വോളണ്ടിയർമാർ സജീവമായി പങ്കാളികളായി. വോളണ്ടിയർമാരുടെ കൂട്ടായ പരിശ്രമം പദ്ധതിയുടെ വിജയത്തിന് ശക്തമായ പിന്തുണയായി.
Reactions