ബി.വി.എം കോളേജിൽ ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സ് പഠനം ആരംഭിക്കുന്നു

ചേർപ്പുങ്കൽ: ബി.വി.എം കോളേജിന് ഈ വർഷം തന്നെ ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സ് എന്ന ഡിഗ്രി ഓണേഴ്സ് പ്രോഗ്രാം തുടങ്ങാനുള്ള അനുവാദം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് ലഭിച്ചു. ഈ ഡിഗ്രിയുടെ പ്രായോഗിക പരിശീലനം മാർ സ്ലീവാ മെഡിസിറ്റിയിൽ ലഭിക്കും.
ധാരാളം ജോലി സാധ്യതയുള്ള ഈ ഡിഗ്രി പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് കോളേജിൽ നേരിട്ട് വന്ന് അഡ്മിഷൻ എടുക്കാം.


ട്യൂഷൻ ഫീസ്‌ സെമെസ്റ്ററിനു 21840 രൂപ. ഹോസ്റ്റൽ സൗകര്യം ഉണ്ട്‌. കൂടുതൽ വിവരങ്ങൾക്കു താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 9846540157. ക്ലാസുകൾ ജൂലൈ ഒന്നിന് ആരംഭിക്കും.
Reactions