സർവ്വീസ് മുടക്കം ഒഴിവാക്കുവാൻ പാലാ-ബാംഗ്ലൂർ സർവീസിന് പുതിയ ബസ്സുകൾ അനുവദിക്കണം; പാസഞ്ചേഴ്സ് അസോസിയേഷൻ

പാലാ: നിലവിൽ ബാംഗ്ലൂർ സർവ്വീസിന് ലഭ്യമായിരിക്കുന്ന ബസ്സുകൾ തുടർച്ചയായി തകരാറിലായി പാലാ-ബാംഗ്ലൂർ സർവ്വീസിന് മുടങ്ങുന്നത് ഒഴിവാക്കുന്നതിനായി പുതിയ രണ്ട് എ.സി ബസ്സുകൾ പാലാ ഡിപ്പോയ്ക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ.
ട്രാൻസ്പോർട്ട് മന്ത്രിക്കും കെ.എസ്.ആർ.ടി.സി അധികൃതർക്കും നിവേദനം സമർപ്പിച്ചു. മുൻകൂർ റിസർവേഷൻ എടുത്ത യാത്രക്കാർക്ക് സർവ്വീസ് ക്യാൻസലേഷൻ വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യമാണ് ' 65000 രൂപ വരെ വളരെ ഉയർന്ന കളക്ഷൻ ലഭിക്കുന്ന ജനപ്രിയ സർവ്വീസ് ആയിരുന്നിട്ടും സർവ്വീസ് മുടക്കം കൂടാതെ നടത്തുവാൻ വേണ്ട താത്പര്യം അധികൃതർ കാണിക്കുന്നില്ലെന്ന് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.


മുടങ്ങിക്കിടക്കുന്ന പാലാ- പെരിക്കല്ലൂർ, പാലാ- തൃശൂർ, പാലാ- മാനന്തവാടി, പാലാ- അമ്പായത്തോട്, പാലാ- ഇൻഫ്രാ പാർക്ക്, പാലാ- തിരുവനന്തപുരം ഉൾപ്പെടെയുള്ള സർവീസുകൾ പുനരാരംഭിക്കണമെന്നും സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് നെല്ലിയാനി മിനി സിവിൽ സ്റ്റേഷൻ അനക്സിലേക്ക് മാറ്റി സ്ഥാപിക്കണ മെന്നും കെ.എസ്.ആർ.ടി.സി ടെർമിനൽ മന്ദിരം പുനർലേലം നടത്തി കൈമാറണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Reactions