മുന്ന് ടേമുകളിലായി നടത്തുന്ന പദ്ധതിയിൽ പഠനത്തോടൊപ്പം കലാ-കായിക പരിശീലനം, ലഹരിക്ക് എതിരേ പോരാട്ടം, കൃഷി പാഠം, പഠന യാത്രകൾ, സെമിനാറുകൾ എന്നിവ നടത്തും. ഒന്നാം ടേമിൽ ഭവന സന്ദർശനം, അധ്യാപകരും മാതാപിതാക്കളും വിദ്യാർത്ഥികളും തമ്മിലുള്ള മുഖാമുഖം- 'ഞങ്ങളുമുണ്ട് കൂടെ', പഠന കൂടാരം, പഠന യാത്രകൾ എന്നിവ നടത്തും.
സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് 'കൊയ്യാം നൂറുമേനി' ഉദ്ഘാടനം ചെയ്തു. അധ്യാപകർ, പി.ടി.എ അംഗങ്ങൾ, ജനപ്രതിനിധികൾ, സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർ പദ്ധതിക്ക് നേതൃർത്വം നൽകും.

