സ്‌കൂൾ ക്ലബ് കോ-ഓർഡിനേറ്റർമാരുടെ യോഗം നടന്നു



ഈരാറ്റുപേട്ട: 2026-27 അധ്യയന വർഷത്തിൽ സ്‌കൂൾ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ക്ലബ് കോ-ഓർഡിനേറ്റർമാരുടെ യോഗം സെന്റ് ജോർജ് ഹൈസ്‌കൂൾ അരുവിത്തുറയിൽ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ LP, UP, HS, HSS, VHSE വിഭാഗങ്ങളിലെ ക്ലബ് കോ-ഓർഡിനേറ്റർമാർ യോഗത്തിൽ പങ്കെടുത്തു.
ബേസിക് സയൻസ്, സോഷ്യൽ സയൻസ്, സംസ്കൃതം എന്നീ ക്ലബ്ബുകളുടെ യോഗം രാവിലെ 10.30-നും ഗണിതശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി., കായികം എന്നീ ക്ലബ്ബുകളുടെ യോഗം രാവിലെ 11.30 മുതൽ 12.30 വരെ നടന്നു. പുതിയ അധ്യയന വർഷത്തെ പ്രവർത്തന പദ്ധതികൾ, വിദ്യാർത്ഥി പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ, ക്ലബ്ബുകളുടെ പ്രവർത്തന മികവ് ഉയർത്തുന്നതിനുള്ള നിർദേശങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു.


ഹൈസ്‌കൂൾ വിഭാഗത്തിൽ പുതുതായി നിയമിതരായ ക്ലബ് കോ-ഓർഡിനേറ്റർമാർക്കും മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി പുതിയ പ്രവർത്തനരീതികൾ ആവിഷ്‌കരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ യോഗത്തിൽ നൽകി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീല ബീവി സി.എം. യോഗത്തിന് നേതൃത്വം നൽകി. വിവിധ വിഷയങ്ങളിലെ ക്ലബ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വിദ്യാർത്ഥികളുടെ സർവതോമുഖ വികസനം ഉറപ്പാക്കുന്നതിന് എല്ലാവരുടെയും സഹകരണം അഭ്യർഥിച്ചുകൊണ്ടാണ് യോഗം സമാപിച്ചത്.
Reactions