രൂപത പ്രസിഡന്റ് മിജോ ജോയി കുന്നത്താനിയേൽ അധ്യക്ഷത വഹിച്ച യോഗത്തിന് ഇന്റർ ചർച്ച് കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി & സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറിയുമായ ഫാ. സിറിൽ തയ്യിൽ ഉദ്ഘാടനം നിർവഹിച്ചു. പാലാ രൂപത വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിന് എസ് എം വൈ എം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ആമുഖ പ്രഭാഷണം നടത്തി.
എസ് എം വൈ എം കുറവിലങ്ങാട് ഫൊറോന & യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് ചൂരയ്ക്കൽ, എസ് എം വൈ എം രൂപത ജനറൽ സെക്രട്ടറി സോന എ മാത്യു, എസ് എം വൈ എം രൂപത വൈസ് പ്രസിഡന്റ് റേയ്ച്ചൽ മേരി ചാൾസ്, എസ് എം വൈ എം കുറവിലങ്ങാട് യൂണിറ്റ് പ്രസിഡന്റ് അലൻ ജോബ്, എസ് എം വൈ എം ഫൊറോന പ്രസിഡന്റ് ജോർജ് കുര്യൻ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.
രൂപതയിലെ ഇരുപത് ഫൊറോനകളിൽ നിന്നും ഭാരവാഹികൾ എത്തിചേരുകയും ആറ് മാസത്തെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്യ്തു. രൂപത ജോയിന്റ് ഡയറക്ടർ സി. നവീന സി എം സി, ആനിമേറ്റർ സി. ആൻസ് എസ് എച്ച്, രൂപത സമിതി അംഗങ്ങളായ എബിൻ തോമസ്, റിയ സാബു, ജോസ് ചാൾസ്, റോബിൻ റ്റി ജോസ്, സാം സണ്ണി, സിജോ ജോസ്, ജെസ്സലെറ്റ് മാത്യു, അൽഫോൻസാ ജോസഫ്, മഞ്ജു തോമസ്, ആൽബർട്ട് സ്കറിയ, മനു ജോർജ്, സക്കറിയാസ് ജെയിംസ്, അലൻ ജോർജ്, അലീന റോബിൻസ്, ജോർജിൻ ജോസ്, കുറവിലങ്ങാട് യൂണിറ്റ് & ഫൊറോന ഭാരവാഹികൾ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

