ബോധവത്കരണ ക്ലാസ് നടത്തി അരുവിത്തുറ സെന്റ് ജോർജ് സ്‌കൂൾ
June 05, 2026
ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോർജ് എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്കായി ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
പാലായിലെ മാർ സ്ലീവ മെഡിസിറ്റിയിലെ കമ്മ്യൂണിറ്റി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ.കെലീറ്റ ക്ലാസിന് നേതൃത്വം നൽകി. ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യവും ജങ്ക് ഫുഡിന്റെ ദോഷഫലങ്ങളും കുട്ടികൾക്ക് വിശദീകരിച്ചു. പരിപാടി വിദ്യാർത്ഥികൾക്ക് പ്രയോജനകരമായ അനുഭവമായി.