Hot Posts

6/recent/ticker-posts

ലോക പരിസ്ഥിതി ദിനം: ളാലം ബ്ലോക്ക് പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി ആചരിച്ചു

അന്തീനാട്: ലോക പരിസ്ഥിതി ദിനം ളാലം ബ്ലോക്ക് പഞ്ചായത്തിൽ കൃഷി വകുപ്പുമായി ചേർന്ന് സംയുക്തമായി ആചരിച്ചു. ഓഫീസ് പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് പ്രസിഡന്‍റ് അഡ്വ ജോസ് പ്ലാക്കൂട്ടം പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്‍റ് ഷൈലജ രവീന്ദ്രൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ അലൻ കക്കാട്ടിൽ, ജനപ്രതിനിധികളായ ജോസ് പ്ലാശനാൽ, ഷൈജമ്മ മാത്യു, സിസ്സി ജെയിംസ്, അൽഫോൻസ ജോസ്, ആൻസമ്മ അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുഭാഷ് കെ.സി, കൃഷി അസി. ഡയറക്ടർ ഡോ.ബിനി ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു.
Reactions