Hot Posts

6/recent/ticker-posts

സംസ്ഥാനത്തേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന മലയാളികളുടെ ഓൺലൈൻ റജിസ്‌ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തേക്ക്  മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ ഓൺലൈൻ റജിസ്‌ട്രേഷൻ ആരംഭിച്ചു. നോർക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് വിവരങ്ങൾ റജിസ്റ്റർ ചെയ്യേണ്ടത്. മറ്റ് സംസ്ഥാനങ്ങളിൽ ചികിത്സയ്ക്കു പോയവർ, കേരളത്തിലെ വിദഗ്ധ ചികിത്സയ്ക്ക് റജിസ്റ്റർ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്തിട്ടുള്ള മറ്റു സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തീകരിച്ച മലയാളികൾ , പരീക്ഷ, ഇന്റർവ്യൂ, തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദർശനം എന്നിവയ്ക്കായി പോയവർ, ലോക്ഡൗൺ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മലയാളി വിദ്യാർഥികൾ,  ജോലി നഷ്ടപ്പെട്ടവർ,  റിട്ടയർ ചെയ്തവർ, കൃഷി ആവശ്യത്തിനു മറ്റ് സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്കാണ് പ്രഥമ പരിഗണന നൽകുന്നത്.

മടങ്ങി വരുന്നവർക്ക് ക്വാറന്റീൻ ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കുന്നതിനാണ് റജിസ്ട്രേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്.

Reactions