Hot Posts

6/recent/ticker-posts

ഗ്രീന്‍കാര്‍ഡ് നടപടികൾ  താത്ക്കാലികമായി നിര്‍ത്തി ഉത്തരവിറക്കി ഡൊണാൾഡ് ട്രംപ്


വാഷിങ്ടണ്‍: ടെറസിന് വ്യാപനം ശക്തമാകുന്ന ഈ സാഹചര്യത്തിൽ ഗ്രീൻ ഗാർഡൻ അപേക്ഷിച്ചവരുടെ കുടിയേറ്റവും നടപടിക്രമങ്ങളും താൽക്കാലികമായി നിർത്തി വെച്ചുകൊണ്ടുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. അമേരിക്കക്കാരുടെ ജോലി സംരക്ഷിക്കാനാണിതെന്നാണ് ട്രംപ് ഭരണകൂടം  പറയുന്നത്.

‘നമ്മുടെ രാജ്യത്ത് തൊഴിലെടുക്കുന്ന അമേരിക്കക്കാരെ സംരക്ഷിക്കാന്‍ ഗ്രീന്‍കാര്‍ഡിനപേക്ഷിച്ചവരുടെ കുടിയേറ്റം താത്ക്കാലികമായി നിർത്തിവെച്ചു എന്നും നമ്മുടെ സമ്പദ്ഘടന തുറക്കുന്നതോടെ തൊഴിലില്ലാത്ത അമേരിക്കകാര്‍ക്ക് ആദ്യ ജോലി സാധ്യതകള്‍ ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ട്രംപ് പറഞ്ഞു. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ വിദേശികളെ പ്രാദേശിക ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം 60 ദിവസത്തേക്ക് നിര്‍ത്തിവെച്ചിരിക്കുന്നതായി കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു.

അമേരിക്കയിലേക്കുള്ള കുടിയേറ്റം താത്ക്കാലികമായി നിര്‍ത്തിവെക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിന്റെ ഭാഗമായാണ് പുതിയ ഗ്രീന്‍ കാര്‍ഡുകള്‍ വിതരണം നിര്‍ത്തിവെക്കുന്നതെന്നായിരുന്നു ട്രംപ് അറിയിച്ചത്. എന്നാല്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ രാജ്യത്തിലേക്ക് പ്രവേശിക്കുന്നവരെ ഇത് ബാധിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ 60 ദിവസത്തിനു ശേഷവും നീട്ടിവെക്കുമോ ഇല്ലയോ എന്നത് അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് പരിഗണിക്കുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചത്.
എച്ച്-1ബി വിസ താത്ക്കാലികമായതിനാല്‍ നോണ്‍-ഇമിഗ്രന്റ് വീസയായിട്ടാണ് പരിഗണിച്ചിരിക്കുന്നത്.

എച്ച്-1ബി പുതുക്കി ക്രമേണ ഗ്രീന്‍ കാര്‍ഡ് നേടുന്നവരെയാണ് ഇമിഗ്രന്റ് എന്ന് കണക്കാക്കുന്നത്. താത്ക്കാലിക പ്രവേശനത്തെ ബാധിക്കില്ലെന്ന ട്രംപിന്റെ വാക്കുകള്‍ ഐടി പ്രഫഷനുകള്‍ക്ക് ആശ്വാസകരമാണ്. അതേസമയം  അമേരിക്കയിലെ മൊത്തം മരണസംഖ്യ 49000 പിന്നിട്ടിട്ടും ഉണ്ട് പതിനായിരത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നും കണക്കുകൾ വ്യക്തമാക്കുന്നു. അമേരിക്കയിലെ മൊത്തം രോഗബാധിതരുടെ എണ്ണം എട്ടേമുക്കാൽ  ലക്ഷം പിന്നിടുകയും ചെയ്തു.

Reactions